ആര്യാടന്‍ മുഹമ്മദ് നിയമസഭയിലെ തന്റെ ഗുരു: വി ഡി സതീശന്‍

Update: 2022-09-25 04:52 GMT

തിരുവനന്തപുരം: നിയമസഭയിലെ തന്റെ ഗുരുവായിരുന്നു അന്തരിച്ച ആര്യാടന്‍ മുഹമ്മദെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ആഴത്തിലറിയാവുന്ന രാഷ്ട്രീയ നേതാവായിരുന്നു. ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുമ്പോള്‍ തനിക്ക് ഒരു ഗുരുനാഥനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഗുരുവിനെ നഷ്ടമായിരിക്കുകയാണ്.

നിയമസഭയില്‍ അംഗമല്ലാതിരുന്നപ്പോള്‍ സഭയില്‍ അദ്ദേഹത്തിന്റെ ശൂന്യത അനുഭവപ്പെട്ടിരുന്നുവെന്നും സതീശന്‍ പറഞ്ഞു. മലബാറിലെ രാഷ്ട്രീയത്തിനു ദിശാബോധം നല്‍കിയ നേതാവായിരുന്നു ആര്യാടന്‍. ഭാരത് ജോഡോ യാത്രയുടെ ആശയത്തെ ഒരു വിട്ടുവീഴ്ചയുമില്ലാതെ ഉയര്‍ത്തിപ്പിടിച്ചിരുന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഭാരത് ജോഡോ യാത്രയ്ക്ക് ഒരുവിധത്തിലുള്ള മാറ്റവും വരുത്തരുതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

Tags: