ഡല്‍ഹിയില്‍ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി അരവിന്ദ് കെജ്രിവാൾ

Update: 2019-08-01 10:09 GMT
ഡല്‍ഹിയില്‍ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി അരവിന്ദ് കെജ്രിവാൾ
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണെന്ന് പ്രഖാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 201 യൂണിറ്റ് മുതല്‍ 401 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ബില്ലിന്റെ 50 ശതമാനം അടച്ചാല്‍ മതിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഡല്‍ഹിയിലാണുള്ളതെന്നും ഇത് വൈദ്യുതി ശേഖരണത്തെ പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിഐപികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സൗജന്യമായി വൈദ്യുതി ലഭിക്കുന്നുണ്ടങ്കില്‍ എന്തുകൊണ്ട് സാധാരണ ആളുകള്‍ക്ക് ലഭ്യമാക്കിക്കൂട എന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വൈദ്യുതി സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ കേരള സര്‍ക്കാര്‍ കേരളത്തില്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപയാണ് വര്‍ധിപ്പിച്ചിരുന്നത്.അതാതത് 84 രൂപയുടെ വര്‍ദ്ധനവാണ് 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ഈടാക്കിയത്.

Similar News