അരുന്ധതി റോയിയുടെ ലേഖനം സര്‍വകലാശാല പാഠ്യപദ്ധതിയില്‍: പ്രതിഷേധവുമായി ബിജെപി

Update: 2020-07-26 10:28 GMT

കോഴിക്കോട്: ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ ലേഖനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധവുമായി ബിജെപി. ഈ ലേഖനം രാജ്യദ്രോഹപരമാണെന്നും അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരേയും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് രംഗത്തുവന്നത്.

കോഴിക്കോട് സര്‍വകലാശാലയുടെ ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയിലാണ് അരുന്ധതിയുടെ 'കം സെപ്റ്റംബര്‍' എന്ന ലേഖനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2002 ല്‍ അരുന്ധതി അമേരിക്കയില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ ലിഖിത രൂപമാണ് കം സെപ്റ്റംബര്‍(come september).

കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്ന ഈ പ്രസംഗം പ്രദേശത്ത് ഇന്ത്യ ബോധപൂര്‍വ്വം കെട്ടഴിച്ചുവിടുന്ന ഭീതിയും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നുകാട്ടുന്നുണ്ട്.

കശ്മീരില്‍ ഇന്ത്യ കെട്ടഴിച്ചുവിടുന്ന ജനവിരുദ്ധ നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നതിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടാണ് അരുന്ധതി റോയി. 

Tags:    

Similar News