പൗരത്വ ഭേദഗതി ബില്ലിനെതിരേ കേന്ദ്രത്തിന് അറുനൂറോളം പ്രമുഖരുടെ കത്ത്

അശോക് വാജ്‌പേയ്, പോള്‍ സക്കറിയ, അമിതാവ് ഘോഷ്, അപര്‍ണ സെന്‍, നന്ദിത ദാസ്, ആനന്ദ് പട്‌വര്‍ധന്‍, റൊമില താപ്പര്‍, പ്രഭാത് പട്‌നായിക്, രാമചന്ദ്ര ഗുഹ, ഗീത കപൂര്‍, വിവാന്‍ സുന്ദരം, ഹര്‍ഷ് മന്ദര്‍, അരുണ റോയി, ജി എന്‍ ഡെവി, നന്ദിനി സുന്ദര്‍, യോഗേന്ദ്ര യാദവ് തുടങ്ങിയ പ്രമുഖരും പൗരത്വ ബില്ലിനെതിരേയുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടുന്നു.

Update: 2019-12-11 05:00 GMT

ന്യൂഡല്‍ഹി: ഇന്ന് രാജ്യ സഭ പരിഗണിക്കാനിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ അരുന്ധതി റോയി, ആനന്ദ് പട്‌വര്‍ധന്‍ തുടങ്ങി രാജ്യത്തെ അറുനൂറോളം പ്രമുഖര്‍ കേന്ദ്രത്തെ സമീപിച്ചു. മുന്‍ ഉദ്യോഗസ്ഥരും ജഡ്ജിമാരും എഴുത്തുകാരും ശാസ്ത്രജ്ഞരും കലാകാരന്മാരും അടങ്ങുന്ന പ്രമുഖരാണ് പൗരത്വ ഭേദഗതി ബില്ല് വിഭാഗീയമാണെന്നാരോപിച്ച് കേന്ദ്രത്തിന് കത്തെഴുതിയിരിക്കുന്നത്. ബില്ല് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ചോദ്യം ചെയ്യുന്നതാണെന്നും വിഭാഗീയമാണെന്നും എഴുതിത്തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു.

അശോക് വാജ്‌പേയ്, പോള്‍ സക്കറിയ, അമിതാവ് ഘോഷ്, അപര്‍ണ സെന്‍, നന്ദിത ദാസ്, ആനന്ദ് പട്‌വര്‍ധന്‍, റൊമില താപ്പര്‍, പ്രഭാത് പട്‌നായിക്, രാമചന്ദ്ര ഗുഹ, ഗീത കപൂര്‍, വിവാന്‍ സുന്ദരം, ഹര്‍ഷ് മന്ദര്‍, അരുണ റോയി, ജി എന്‍ ഡെവി, നന്ദിനി സുന്ദര്‍, യോഗേന്ദ്ര യാദവ് തുടങ്ങിയ പ്രമുഖരും പൗരത്വ ബില്ലിനെതിരേയുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം രൂപം കൊടുത്ത ഭരണഘടനയിലൂന്നിയാണ് ഇന്ത്യാ രാജ്യം സ്ഥാപിക്കപ്പെട്ടത്. ജാതി, മത, വര്‍ഗ, സമുദായ പരിഗണനക്കതീതമായ പൗരത്വ സങ്കല്‍പമാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാന ഘടനയെതന്നെ ചോദ്യം ചെയ്യുന്നതാണ്. പൗരത്വത്തിന് മതം അടിസ്ഥാനപ്പെടുത്തി ഒരു വ്യാഖ്യാനം നല്‍കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്- പ്രസ്താവനയില്‍ പറയുന്നു.

ഈ ബില്ല് വിഭാഗീയവും ഭരണഘടനാവിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ ബില്ലും രാജ്യത്ത് പലയിടത്തും നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ രജിസ്റ്ററും ജനങ്ങള്‍ക്ക് ഏറെ ദുരിതങ്ങള്‍ നല്‍കുമെന്നും ഒപ്പുവച്ചവര്‍ അഭിപ്രായപ്പെട്ടു. 

Similar News