ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ ജനതാദള്‍(യുണൈറ്റഡ്) നേതാവും എംഎല്‍എയുമായ ടെക്കി കസോ ബിജെപിയില്‍ ചേര്‍ന്നു.
അരുണാചല്‍ നിയമസഭയില്‍ ജെഡി(യു)വില്‍നിന്നുള്ള ഏക എംഎല്‍എയാണ് കസോ. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തകര്‍ എംഎല്‍എയെ സ്വാഗതം ചെയ്തു.
ഇറ്റാനഗര്‍ മണ്ഡലത്തെയാണ് ടെക്കി കസോ പ്രതിനിധീകരിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കര്‍ ടെസം പോങ്‌ടെ കസോയുടെ രാജി അംഗീകരിച്ചു. ഇതോടെ 60 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 49ആയി.