അരുണ്‍ ജയ്‌റ്റ്‌ലിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Update: 2019-08-25 10:35 GMT

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്‌റ്റ്‌ലിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയിലെ യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ സംസ്‌കരിച്ചു. രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകള്‍ ജയ്‌റ്റ്‌ലിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഇവിടെ എത്തിയിരുന്നു. ഈ മാസം ഒമ്പതിന് അനാരോഗ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണ്‍ ജയ്‌റ്റ്‌ലി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇന്ന് ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം സംസ്‌ക്കരിക്കാനായി നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുവന്നത്. ഭൂരിഭാഗം കേന്ദ്രമന്ത്രിമാരും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കപില്‍ സിബല്‍ തുടങ്ങിയവര്‍ സംസ്‌ക്കാര ചടങ്ങിന് എത്തിയിരുന്നു. വിദേശസന്ദര്‍ശനമുണ്ടായതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിനെത്തിയില്ല.

Similar News