ടീസ്ത സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും തുറങ്കിലടച്ച നടപടിക്കെതിരേ പ്രതിഷേധവുമായി കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍

Update: 2022-07-22 19:18 GMT

തിരുവനന്തപുരം: സുപ്രിംകോടതി, ഒരു വിധിന്യായത്തിന്റെ ഭാഗമായി നടത്തിയ ചില നീരിക്ഷണളുടെ മറപറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിഖ്യാത മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദിനെയും മുന്‍ പോലീസ് മേധാവി ആര്‍.ബി ശ്രീകുമാറിനെയും തുറങ്കിലടച്ച നടപടിക്കെതിരേ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍, ശശികുമാര്‍, വൈശാഖന്‍, വി രാജകൃഷ്ണന്‍, സാറാജോസഫ് , എം.എ. ബേബി, കെ. വേണു തുടങ്ങി അമ്പതോളം പേരാണ് പ്രതിഷേധപ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

''ഗുജറാത്തില്‍ സമാധാനവും സമുദായമൈത്രിയും നിലനിന്നുകാണുക എന്ന ലക്ഷ്യത്തോടെ ടീസ്ത സെതല്‍വാദ് ഇക്കാലമത്രയും നടത്തിയ ശ്രമങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. 2002ലെ വര്‍ഗീയ കലാപത്തില്‍പ്പെട്ട് വീടുംകുടിയും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പുവരുത്തുവാനും, ഇരകള്‍ക്ക് നീതി ലഭിക്കുവാനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഈ മാന്യവനിത.ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ നാള്‍വഴികള്‍ കൃത്യമായി കണ്ടറിഞ്ഞ ആര്‍. ബി. ശ്രീകുമാര്‍ ഭരണകൂടം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിച്ച പല സത്യങ്ങളും പുറത്തുകാട്ടുവാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള യജ്ഞത്തിന് നേതൃത്വം നല്‍കിയ ആളാണ്. ഇക്കാര്യത്തില്‍ ശ്രീകുമാര്‍ പ്രകടിപ്പിച്ച ആര്‍ജവവും ധീരതയുമാണ് അദ്ദേഹത്തെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. ടീസ്തയ്ക്കും ശ്രീകുമാറിനും എതിരായുള്ള പ്രതികാരനടപടി നാട്ടിലെ പൗരസ്വാതന്ത്ര്യങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യാനും എതിര്‍ശബ്ദങ്ങളെ ഓരോന്നായി അമര്‍ച്ച ചെയ്യാനുമുള്ള അജണ്ടയുടെ ഭാഗമാണെന്ന് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു''- ഏകകക്ഷി സ്വേ ച്ഛാധിപത്യത്തിലേക്കുള്ള ഈ പോക്കിനെതിരെ മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വാസമുള്ള സര്‍വരും ശക്തമായി പ്രതികരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍:

അടൂര്‍ ഗോപാലകൃഷ്ണന്‍

സച്ചിദാനന്ദന്‍

എന്‍ എസ് മാധവന്‍

ശശികുമാര്‍

വൈശാഖന്‍

വി രാജകൃഷ്ണന്‍

സാറാജോസഫ്

എം.എ. ബേബി

കെ. വേണു

ബി രാജീവന്‍

വൈശാഖന്‍

കുരീപ്പുഴ ശ്രീകുമാര്‍

എസ് അജയകുമാര്‍

ഭാസുരേന്ദ്രബാബു

കെ ആര്‍ മീര

എസ് ഹരീഷ്

സന്തോഷ് എച്ചിക്കാനം

ബാലചന്ദ്രന്‍ വടക്കേടത്ത്

വി വിജയകുമാര്‍

സുനില്‍ പി ഇളയിടം

എസ് ജോസഫ്

കരിവെള്ളൂര്‍ മുരളി

വി കെ ജോസഫ്

കെ ഇ എന്‍

ഡോ .പി കെ പോക്കര്‍

അശോകന്‍ ചരുവില്‍

സജിത മഠത്തില്‍

മധുപാല്‍

മുരുകന്‍ കാട്ടാക്കട

പ്രൊഫ.വി എന്‍ മുരളി

സി എസ് ചന്ദ്രിക

സി അശോകന്‍

പ്രൊഫ .എ ജി ഒലീന

വി എസ് ബിന്ദു

എം കെ മനോഹരന്‍

ഡോ.പി സോമന്‍

ഡോ.എസ് രാജശേഖരന്‍

എന്‍ ശശിധരന്‍

ജി പി രാമചന്ദ്രന്ദ്രന്‍

എന്‍ പി ചന്ദ്രശേഖരന്‍

വിനു എബ്രഹാം

പി എസ് ശ്രീകല

വിജയലക്ഷ്മി

ഖദീജ മുംതാസ്

മ്യൂസ് മേരി ജോര്‍ജ്

ആലംകോട് ലീലാകൃഷ്ണന്‍

വിജയരാജമല്ലിക

കവിത ബാലകൃഷ്ണന്‍

ശ്രീലതവര്‍മ്മ

സിന്ധുദിവാകരന്‍

ശ്രീജപള്ളം

പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്

വിധുവിന്‍സെന്റ്

പി. എന്‍. സരസമ്മ

Dr. D. ഷീല

ഗായത്രി വര്‍ഷ

ജ്യോതിഭായ് പരിയാടത്ത്

രാജശ്രീവാര്യര്‍

വത്സല നാരായണന്‍

സുജാത ജനനേത്രി

Dr. ടി.എന്‍. സീമ

മാനസിദേവി

Dr. സി. പി. ചിത്ര

ബീന സജീവ്

അജിത്രി

Dr. കെ. കെ. സുലേഖ

S. സരോജം

Dr.ബിച്ചു X. മലയില്‍

Dr. രവിത ഹരിദാസ്

എം. എന്‍. ശ്യാമള

Dr. അമൃത

ഷൈലജ. കെ. അമ്പു

കാരയ്ക്കാമണ്ഡപം വിജയകുമാര്‍

തങ്കമണി സാമുവേല്‍

സീതാദേവി കരിയാട്ട്

Adv. ഗിരിജ ബിജു

Adv. സഫിയ സുധീര്‍

Dr. ആര്‍. ബി. രാജലക്ഷ്മി

ഉഷ ചന്ദ്രബാബു

സാവിത്രി ശ്രീധരന്‍

വി. കെ. റീന.