ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; ലോകത്തിലെ മികച്ച രണ്ടാമത്തെ രാജ്യമായി യുഎഇ

Update: 2025-08-20 10:12 GMT

ഷാര്‍ജ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍, 2025ലെ ലോകത്തിലെ മികച്ച രണ്ടാമത്തെ രാജ്യമായി യുഎഇ. അമേരിക്കന്‍ ഡാറ്റാ സെന്റര്‍ സൊല്യൂഷന്‍സ് കമ്പനിയായ ടി ആര്‍ ജിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ദക്ഷിണ കൊറിയ, ചൈന, യുണൈറ്റഡ് കിങ്ഡം, ജര്‍മനി തുടങ്ങിയ സാങ്കേതികമായി പുരോഗമിച്ച രാജ്യങ്ങളെക്കാള്‍ മികച്ച പ്രകടനമാണ് യുഎഇ കാഴ്ച വച്ചത്.

ലോകത്തിലെ പ്രമുഖ കൃത്രിമ ബുദ്ധി രാജ്യങ്ങളെ നിര്‍ണയിക്കുന്നതിനായി ലോകമെമ്പാടുമുള്ള കൃത്രിമ ബുദ്ധിശക്തിയുടെ വിതരണത്തെ താരതമ്യം ചെയ്താണ് പഠനം നടത്തിയത്. സൗദി അറേബ്യ ആണ് മൂന്നാം സ്ഥാനത്ത്. അമേരിക്ക, യുഎഇ, സൗദി അറേബ്യ, ദക്ഷിണകൊറിയ, ഫ്രാന്‍സ്, ഇന്ത്യ, ചൈന, യുകെയും വടക്കന്‍ അയര്‍ലന്‍ഡും, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി എന്നിവയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ നിലവിലെ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ളവ.

Tags: