ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമേള പരപ്പനങ്ങാടിയില്‍ സമാപിച്ചു
സമ്മേളനത്തില്‍ കുട്ടികളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
പരപ്പനങ്ങാടി: നഗരസഭയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാമേള 'നക്ഷത്രക്കൂട്ടം 2019' സമാപിച്ചു. പുത്തരിക്കല്‍ പെംസ് സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴസ്ണ്‍ വി വി ജമീല ടീച്ചറാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ അധ്യക്ഷനായി.
സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ എ ഉസ്മാന്‍, പി ഒ റസിയാസാലം, എം ഉസ്മാന്‍, എം സി നസീമ, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, പുള്ളാടന്‍ ഖാദര്‍, സീനത്ത് ആലിബാപ്പു, ബി പി സുഹാസ്, അബ്ദു ആലുങ്ങല്‍, റൂബി സഫീന ടീച്ചര്‍, യു പി ഹരിദാസന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത്, പെംസ് മാനേജര്‍ ഇ ഒ ഹമീദ് മാസ്റ്റര്‍, പരിവാര്‍ പ്രതിനിധി സഹൂര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സൈഫുന്നീസ എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.