മാഹി മദ്യ വില്പന: ഒറീസ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

Update: 2022-11-16 15:34 GMT

 പരപ്പനങ്ങാടി: മാഹിയിൽ നിന്ന് ചെറിയ തുകയ്ക്ക് അനധികൃതമായി വിൽപ്പനയ്ക്കായി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വന്ന ഒറീസ സ്വദേശികളായ ഭഗവാൻ ജാനി, കമൽ സിംഗ് എന്നിവരെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂർ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഭഗവാൻ ജാനിയിൽ നിന്ന് പറമ്പിൽപീടികയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 46 ബോട്ടിൽ മദ്യവും കമൽ സിങ്ങിൽ നിന്ന് തോട്ടശ്ശേരിയിലേക്ക് കൊണ്ടുപോയിരുന്ന 14 ബോട്ടിൽ മദ്യവും പിടികൂടി. ഉച്ചയ്ക്ക് മൂന്നുമണിക്ക് കണ്ണൂരിൽ നിന്നും കോയമ്പത്തൂർ പോകുന്ന ഇന്റർ സിറ്റി ട്രെയിനിൽ മദ്യവുമായി വരുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. പിടികൂടിയ പോലീസ് സംഘത്തിൽ അജീഷ് കെ ജോൺ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈജേഷ്, സനൽ, സിപിഒ മാരായ സുധീഷ്, ദിലീപ്, ദീപു, ഹോം ഗാർഡുമാരായ ശശി, കൃഷ്ണദാസൻ, ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു.