മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്; പ്രസ്സ് റിപോര്‍ട്ടേര്‍ഴ്സ് ക്ലബ് പ്രതിഷേധിച്ചു
തേഞ്ഞിപ്പലം: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഹത്രാസില്‍ റിപോര്‍ട്ടിങ് യാത്രക്കിടെ യു.പി പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രസ്സ് റിപ്പോര്‍ട്ടേഴ് ക്ലബ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രധാന കവാടത്തിന് മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണാ സമരം. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സ് റിപ്പോര്‍ട്ടേര്‍ഴ്സ് ക്ലബ് ജനറല്‍ സെക്രട്ടറി എന്‍.എം കോയ, മുസ്തഫ പള്ളിക്കല്‍, പി.വി മുഹമ്മദ് ഇക്ബാല്‍, എന്‍.ടി മുഹമ്മദ് സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി.