ക്രൈസ്തവ മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നാളെ

Update: 2021-09-22 13:49 GMT

കോട്ടയം: വര്‍ഗീയ പരാമര്‍ശത്തിലൂടെ കേരളത്തിലെ ക്രൈസ്തവ മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ത്ത് ഇരുസമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദ്ധയുമുണ്ടാക്കാനുള്ള ഗൂഡ നീക്കം ജനങ്ങള്‍ തിരിച്ചറിയുക, പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ്ണ നാളെ വൈകിട്ട് 4 മണിക്ക് കോട്ടയം പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ യു. നവാസ്, റസിയ ഷഹീര്‍, പി എ മുഹമ്മദ് സാലി, നിസാം ഇത്തിപ്പുഴ, അഫ്‌സല്‍ പി എ തുടങ്ങിയവര്‍ സംസാരിക്കും.




Tags:    

Similar News