പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടിച്ചെടുത്തത് മുപ്പതോളം മൊബൈല്‍ ഫോണുകള്‍

Update: 2025-12-20 06:26 GMT

ബെംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 30ഓളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജയിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിതെന്നാണ് അധികൃതര്‍ പറയുന്നത്.

'ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനില്‍ വ്യാഴാഴ്ച രാത്രി നടന്ന ഓപ്പറേഷനില്‍ 30 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തിരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കിയ എസ്പി അന്‍ഷു കുമാറും ജയിലര്‍ ശിവകുമാറും നടത്തിയ നല്ല പ്രവര്‍ത്തനത്തെ ഞാന്‍ അഭിനന്ദിക്കുന്നു,' ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് അലോക് കുമാര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

'സംസ്ഥാനമെമ്പാടുമുള്ള ജയില്‍ പരിസരത്ത് അനധികൃത വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള ഞങ്ങളുടെ തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ കലബുറഗിയില്‍ നിന്ന് 10 മൊബൈല്‍ ഫോണുകളും 4 സിമ്മുകളും, മംഗലാപുരത്ത് നിന്ന് 6 ഫോണുകളും, ബെല്ലാരിയില്‍ നിന്ന് 4 ഫോണുകളും, ശിവമോഗ ജയിലില്‍ നിന്ന് 3 ഫോണുകളും 4 സിമ്മുകളും പിടിച്ചെടുത്തു. ഈ പ്രവര്‍ത്തനം തുടരും,' അദ്ദേഹം പറഞ്ഞു.

Tags: