ട്രംപ് അനുകൂലികളുടേത് നാസി വംശഹത്യയിലെ ആക്രമണങ്ങള്‍ക്ക് തുല്യമെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍

Update: 2021-01-11 04:56 GMT
കാലിഫോര്‍ണിയ: 1938 ല്‍ നാസികള്‍ ജര്‍മ്മനിയില്‍ വംശഹത്യക്കിടെ നടത്തിയ ആക്രമണങ്ങള്‍ക്കു തുല്യമാണ് ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹൗസില്‍ നടത്തിയ ആക്രമണമെന്ന് മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറും പ്രശസ്ത ചലച്ചിത്ര താരവുമായ അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അട്ടിമറി ശ്രമമാണ് ക്യാപിറ്റോള്‍ ഹൗസിലുണ്ടായതെന്നും എല്ലാവരും ഇതിനെതിരില്‍ ഐക്യപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


ന്യായമായ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അസാധുവാക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചു. ഇപ്പോള്‍ ആളുകളെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അട്ടിമറി നടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ടെര്‍മിനേറ്റര്‍' ഫ്രാഞ്ചൈസി, 'കോനന്‍ ബാര്‍ബേറിയന്‍' എന്നീ സിനിമകളിലൂടെ ലോകപ്രശസ്തനായ താരമാണ് ഷ്വാര്‍സെനെഗര്‍.




Tags: