ആന്‍ഫീല്‍ഡ്: അടുത്ത ലിവര്‍പൂള്‍ പരിശീലകനായി ഡച്ച് ക്ലബ്ബ് ഫെയെനൂര്‍ദിന്റെ മാനേജറായ ആര്‍നെ സ്ലോട്ട് എത്തും. നിലവിലെ കോച്ച് ക്ലോപ്പ് കഴിഞ്ഞ ദിവസം ചുമതല ഒഴിഞ്ഞിരുന്നു. 13 മില്യണ്‍ നല്‍കിയാണ് ലിവര്‍പൂള്‍ കോച്ചിനെ സ്വന്തമാക്കുന്നത്. ജൂണ്‍ ഒന്നിന് സ്ലോട്ട് ലിവര്‍പൂളില്‍ ചുമതലയേല്‍ക്കും. കഴിഞ്ഞ സീസണില്‍ ഫെയ്‌നൂര്‍ദിനെ ഡച്ച് ലീഗ് ചാംപ്യന്മാരാക്കാന്‍ സ്ലോട്ടിനായിരുന്നു.