ജമ്മുവില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 2 മരണം

Update: 2021-09-21 17:27 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് രണ്ട് പൈലറ്റുകള്‍ മരിച്ചു. ഉദ്ദംപൂരില്‍ പട്‌നിടോപ്പിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ പറത്തിയിരുന്ന രണ്ട് പേരും മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്.

മേജര്‍ രോഹിത് കുമാറും മേജര്‍ അന്‍ജു രജ്പുതുമാണ് മരിച്ചത്. കോപ്റ്ററില്‍ നിന്ന് ഇരുവരെയും വലിച്ചെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ചീറ്റ വിഭാഗത്തില്‍ പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. പ്രദേശവാസികളാണ് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ഏഴ് ആഴ്ചയക്കുള്ളില്‍ തകര്‍ന്നുവീഴുന്ന രണ്ടാമത്തെ ഹലികോപ്റ്ററാണ് ഇത്. കഴിഞ്ഞ മാസവും രണ്ട് പൈലറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

അന്ന് മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്താനായില്ല.