യുപിയിലെ ആയുധക്കച്ചവടം; ഒരാളെ അറസ്റ്റ് ചെയ്തു

Update: 2022-04-05 17:09 GMT

ഷാംലി: യുപിയിലെ ഷാംലി ജില്ലയിലെ കാദര്‍ഗഡ് ഔട്ട്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെ എകെ 47 തോക്ക് കണ്ടെടുത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പിന്റു എന്ന അനിലിനെയാണ് അറസ്റ്റ് ചെയ്തത്. എകെ 47 കൂടാതെ 1,300 മാഗസിനുകളും ഇയാളില്‍നിന്ന് കണ്ടെടുത്തു.

ഇയാളുടെ രണ്ട് കൂട്ടാളികള്‍ പോലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. അന്വേഷണം തുടരുകയാണ്.

പിടിയിലായ പ്രതി പിന്റുവിനെ പോലിസ് ചോദ്യം ചെയ്തു. ഷാംലി ജില്ലയിലെ ഹദോലി ഷഹാബുദ്ദീന്‍ പൂരിലാണ് ഇയാള്‍ താമസിക്കുന്നത്.

മുസാഫര്‍നഗറില്‍ നിന്ന് കാദര്‍ഗഡ് വഴി ഹരിയാനയിലേക്ക് ആയുധവുമായി പോകുമ്പോഴാണ് പോലിസ് പിടികൂടിയത്.

സിസൗലി ഗ്രാമത്തിലെ അനില്‍ ബുഞ്ചിക്ക് ഈ തോക്ക് വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് പോലിസ് കരുതുന്നു. മീററ്റിലെ രാജ്‌വീര്‍ സിംഗ് ഡീനെ ആക്രമിച്ച സംഭവത്തിലും ഇവര്‍ക്ക് പങ്കുണ്ട്.

അറസ്റ്റിലായ പ്രതിയില്‍ നിന്ന് പോലിസും അന്വേഷണ ഏജന്‍സിയും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.