അനന്ദ്‌നാഗില്‍ പോലിസുകാരന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരേ സായുധര്‍ വെടിയുതിര്‍ത്തു

Update: 2021-07-20 18:10 GMT

അനന്ദ്‌നാഗ്: ജമ്മു കശ്മീരില്‍ പോലിസ് കോണ്‍സ്റ്റബിളിന്റെ ഭാര്യക്കും മകള്‍ക്കുമെതിരേ സായുധര്‍ വെടിയുതിര്‍ത്തു. ജെയ്‌ഷെ മുഹമ്മദ് ഗ്രൂപ്പില്‍പ്പെട്ടവരാണ് വെടിയുതിര്‍ത്തതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ജമ്മു പോലിസിലെ സജാത് അഹമ്മദ് മാലിക്കിന്റെ ഭാര്യ നെയ്ധ ജാന്‍, മകള്‍ മാധിയ എന്നിവര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റത്.

വെയിയുതിര്‍ത്തത് ജെയ്‌ഷെ മുഹമ്മദില്‍ പെട്ട മുഫ്തി അല്‍ത്താഫ് ആണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ ഏതാനും ദിവസമായി ജമ്മു കശ്മീല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.