ദന്‍മറില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു

Update: 2021-07-16 01:03 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദന്‍മറില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് പോലിസ് അറിയിച്ചു.

അല്‍മ്ദര്‍ കോളനിയിലാണ് ആദ്യ വെടിപൊട്ടിയത്. പോലിസിനു പുറമെ സുരക്ഷാസേനയും ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നുണ്ടെന്ന് പോലിസ് ട്വീറ്റ് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ പുല്‍വാമയില്‍ സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു, മൂന്ന് സായുധര്‍ കൊല്ലപ്പെടുകയും ചെയ്തു.