സിറിയയിലെ ആശുപത്രിയില്‍ സായുധാക്രമണം; 13 പേര്‍ മരിച്ചു; 27 പേര്‍ക്ക് പരിക്ക്

Update: 2021-06-13 02:26 GMT

ആലിപ്പൊ: സിറിയന്‍ നഗരമായ അപ്രിനിലെ ആശുപത്രിയില്‍ നടന്ന സായുധാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായാണ് ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപോര്‍ട്ട് ചെയ്തു.

ആക്രമണത്തിനു പിന്നില്‍ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും സിറിയന്‍ കുര്‍ദ്ദിഷ് സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സും ആണെന്ന് റിപോര്‍ട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദശകങ്ങളായി ചുരുങ്ങിയത് 400 തവണയെങ്കിലും സിറിയയിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.

വിമതവിഭാഗങ്ങള്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

Similar News