കശ്മീരില്‍ സായുധാക്രമണം; ഒരാള്‍ക്ക് പരിക്ക്

Update: 2022-08-15 16:44 GMT

ബുഡ്ഗാം: കശ്മീരിലെ ബുഡ്ഗാമില്‍ നടന്ന സായുധാക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം.

തിങ്കളാഴ്ച വൈകീട്ട് ഗോപാല്‍പോറയില്‍ ഏതാനും സായുധര്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് കശ്മീര്‍ പോലിസ് പറഞ്ഞു.

കരന്‍ കുമാര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗര്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

പ്രദേശത്ത് പോലിസ് സന്നാഹം ശക്തമാക്കി.

Tags:    

Similar News