കശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

Update: 2022-08-15 17:36 GMT

ശ്രീനഗര്‍: കശ്മീരില്‍ സ്വാതന്ത്ര്യദിനത്തില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം. ആക്രണങ്ങളില്‍ ഒരു സുരക്ഷാസൈനികനും സാധാരണക്കാരനും പരിക്കേറ്റു.

ബുദ്ഗാം ജില്ലയില്‍ ഛദൂര പ്രദേശത്താണ് ആദ്യ ആക്രമണം നടന്നത്. അതില്‍ ഒരു സിവിലിയന് പരിക്കേറ്റു. കരന്‍ കുമാര്‍ സിങ്ങിനാണെന്ന് പരിക്കേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

രണ്ടാമത്തെ ആക്രണം ഒരു പോലിസ് കണ്‍ട്രോള്‍ റൂമിനെ ലക്ഷ്യമിട്ടായിരുന്നു. അതില്‍ ഒരു പോലിസുകാരന് പരിക്കേറ്റു.

പ്രദേശം സുരക്ഷാസേന വളഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി പ്രദേശങ്ങളില്‍ സായുധാക്രമണം നടന്നിരുന്നു. രണ്ട് ഇടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ രണ്ട് പോലിസുകാര്‍ മരിച്ചു.

Tags: