മെസ്സിപ്പട കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുർറഹ്മാൻ

മെസ്സി കേരളത്തിലെത്തുമെന്ന് മന്ത്രി അറിയിച്ചു.

Update: 2024-11-20 04:55 GMT

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്. സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുർ റഹ്മാൻ. അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും എന്നാണ് വിവരം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചു. മെസ്സി കേരളത്തിലെത്തുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൽ രണ്ട് മത്സരങ്ങളാകും സംഘടിപ്പിക്കുക.  എതിർ ടീം വിദേശ ടീമാവാനാണ് സാധ്യത. മൽസര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അർജൻ്റീനിയൻ ടീമിനെ  കേരളത്തിലെത്തിക്കാൻ നൂറു കോടിയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags: