അരിന്‍ദം ബാഗ്ച്ചി പുതിയ വിദേശകാര്യ മന്ത്രാലയം വക്താവ്

Update: 2021-03-18 13:28 GMT

ന്യൂഡല്‍ഹി: അരിന്‍ദം ബാഗ്ച്ചിയെ വിദേശകാര്യമന്ത്രാലത്തിന്റെ ഔദ്യോഗിക വക്താവായി നിയമിച്ചു. 1995 ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ബാഗ്ച്ചി. അനുരാഗ് ശ്രീവാസ്തവ മാറിപ്പോവുന്ന ഒഴിവിലാണ് നിയമനം. ശ്രീവാസ്തവയെ ജോയിന്റ് സെക്രട്ടറി(നോര്‍ത്ത്) ആയി നിയമിക്കും.

ബാഗ്ച്ചി ക്രൊയേഷ്യയിലെ ഇന്ത്യന്‍ അംബാസിഡറും ശ്രീലങ്കയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായിരുന്നു.

Tags: