ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലി തര്‍ക്കം; ഡിവൈഎഫ്‌ഐ നേതാവിന് ഗുരുതരപരിക്ക്
ഒറ്റപ്പാലം: വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിന് മര്‍ദ്ദനം. പനയൂര്‍ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് വിനേഷിനെ ആക്രമിച്ചത്. ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തലക്കും കണ്ണിനും ഗുരുതര പരുക്കേറ്റ വിനേഷ് നിലവില്‍ വെന്റിലേറ്ററിലാണ്. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്.
ഇന്നലെ രാത്രി വാണിയംകുളത്ത് വച്ചാണ് സംഭവം. 6 അംഗ സംഘമാണ് വിനേഷിനെ മര്‍ദ്ദിച്ചത് . ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേര്‍ പിടിയിലായതായാണ് വിവരം. മറ്റുള്ളവര്‍ക്കുവേണ്ടി പോലിസ് തിരച്ചില്‍ തുടരുകയാണ്.