അരീക്കോട് 'സോള്‍' ഭാരവാഹികളെ തിരഞ്ഞെടുത്തു

Update: 2021-03-13 15:35 GMT

അരീക്കോട്: സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ സോള്‍(SOAL) പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തു. 73 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നാണ് 19 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 1955ല്‍ സ്ഥാപിതമായി, ഇരുപതിനായിരത്തില്‍പരം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്ള സ്‌കൂളിന്റെ ഗ്ലോബല്‍ അലുംനി മീറ്റ് കഴിഞ്ഞ ഡിസംബറില്‍ നടന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക നേതാക്കള്‍ സംബന്ധിച്ച മീറ്റില്‍ ഏഴായിരത്തോളം പൂര്‍വ്വവിദ്യാര്‍ഥികളും പൂര്‍വാധ്യാപകരും ജീവനക്കാരും പങ്കെടുത്തു.

മീറ്റിന് മുന്നോടിയായി മുഴുവന്‍ ബാച്ചുകളുടേയും ബാച്ച്‌സംഗമങ്ങള്‍ വ്യത്യസ്ത തിയ്യതികളില്‍ നടത്തിയിരുന്നു. ഓരോ ബാച്ചില്‍ നിന്നും മൂന്ന് പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച 183 അംഗ ഗവേര്‍ണിംഗ് കൗണ്‍സിലില്‍ നിന്ന് 19 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു.

സി കെ അബ്ദുസ്സലാം(പ്രസിഡന്റ്), എം പി ബി ഷൗക്കത്ത്(ജനറല്‍ സെക്രട്ടറി), മുനീര്‍ ടി പി(ട്രഷറര്‍) തുടങ്ങിയവരാണ് പുതിയ ഭാരവാഹികള്‍.