അരീക്കോട് സര്‍വീസ് സഹകരണ ബാങ്ക് കസ്റ്റമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

Update: 2022-07-03 07:44 GMT

അരീക്കോട്: സര്‍വീസ് സഹകരണ ബാങ്ക് വെളേളരി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബാങ്കിലെ ഇടപാടുകാരെയും സഹകാരികളെയും പങ്കെടുപ്പിച്ച് കസ്റ്റമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. വെളേളരി ഹിജാസ് ഓഡിറ്റോറിയത്തില്‍ നടത്തിയ കസ്റ്റമേഴ്‌സ് മീറ്റ് കേരളാ സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സി ദിവാകാരന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് നേടിയ വി അബ്ദുറഹിമാന്‍ ഹാജിയെയും, എസ്എസ്എല്‍സി, പ്ലസ്ടു ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങില്‍ കെ ഭാസ്‌കരന്‍, കെ അബ്ദുറഹിമാന്‍, ബാങ്ക് സെക്രട്ടറി എം പി മിനി, കെ സാദില്‍, കെ വി ശിവാനന്ദന്‍, പി പി ജാഫര്‍, പി കെ സുഭാഷ്, ബാങ്ക് ഡയറക്ടര്‍ അഹമ്മദ് കുട്ടശ്ശേരി, ബ്രാഞ്ച് മാനേജര്‍ പി ശിവാനന്ദന്‍ സംസാരിച്ചു.

Tags: