അര്‍ദിയ കൂട്ടക്കൊല:പ്രതിയായ ഇന്ത്യക്കാരന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2022-03-17 06:47 GMT

കുവൈത്ത് സിറ്റി: അര്‍ദിയയില്‍ കുവൈത്തി കുടുംബത്തിലെ മൂന്നുപേരെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ത്യക്കാരന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്ത് പൗരന്‍ അഹമ്മദ്(80),ഭാര്യ ഖാലിദ(50),മകള്‍ അസ്മ(18) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണ് അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ജയിലില്‍ മരിച്ചത്.

മാര്‍ച്ച് നാല് വെള്ളിയാഴ്ചയാണ് മൂന്നുപേരുടെ മൃതദേഹം അര്‍ദിയയിലെ വീട്ടില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് കൈമാറിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയാണിയാള്‍. സാമ്പത്തിക തര്‍ക്കം മൂലമാണ് കുറ്റം ചെയ്തതെന്ന് പ്രതി നേരത്തെ പോലിസിനോട് പറഞ്ഞിരുന്നു.

Tags:    

Similar News