തിരുവനന്തപുരത്ത് പുരാവസ്തു പൈതൃക കേന്ദ്രം സ്ഥാപിക്കുന്നു: ശിലാസ്ഥാപനം ഇന്ന്

Update: 2021-01-07 09:51 GMT

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് (പുരാവസ്തു പൈതൃക കേന്ദ്രം ) സെന്ററിന്റെ ശിലാസ്ഥാപനം ഇന്നു നടക്കും. കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പാണ് സെന്റര്‍ സ്ഥാപിക്കുന്നത്.

സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഒരേക്കര്‍ സ്ഥലത്ത് 6 കോടി രൂപ ചിലവിലാണ് ഇതു നിര്‍മ്മിക്കുന്നത്. ഒരു സര്‍വകലാശാല ക്യാമ്പസില്‍ ഇത്തരമൊരു സെന്റര്‍ രാജ്യത്തു തന്നെ ആദ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അന്താരാഷ്ട്ര പുരാവസ്തു പൈതൃക കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ലോകനിലവാരമുള്ള രേഖാ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ഗവേഷകര്‍ക്ക് വളരെ മികച്ച പഠന സൗകര്യമൊരുക്കുന്നതിനും സാധിക്കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായി ഇതു മാറുമെന്നാണ് കരുതുന്നത്.

Tags:    

Similar News