ആര്യങ്കോട് പോലിസ് സ്‌റ്റേഷനുനേരെ ബോംബേറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ആര്യങ്കോട് പോലിസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വാഴിച്ചല്‍ സ്വദേശി അനന്ദു(19), കാട്ടാക്കട സ്വദേശി നിഥിന്‍(20) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ പിടിയിലായവര്‍. രണ്ട് ദിവസം മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ഥിയെ അനന്ദു കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ അനന്ദുവിനെതിരേ പോലിസ് വധശ്രമത്തിന് കേസെടുത്തു.
പ്രതികളായി അനന്ദുവിനെയും സംഘത്തെയും പിടികൂടാന്‍ പോലിസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതില്‍ പോലിസിനെ ഭയപ്പെടുത്താനാണ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി ബോംബേറിഞ്ഞത്.