സ്വപ്‌നയുടെ നിയമനം സൊസൈറ്റിയുടെ അംഗീകാരമില്ലാതെ;ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍

ബി ജെ പി നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം

Update: 2022-02-19 04:37 GMT

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ ജോലിനല്‍കിയത് സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലാതെയാണെന്ന് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണകുമാര്‍.ബി ജെ പി നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

സെക്രട്ടറി അജികൃഷ്ണന്‍ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. സ്വപ്നാ സുരേഷിന്റെ നിയമനം അസാധുവാണ്.സെക്രട്ടറി അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്ആര്‍ഡിഎസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതികളയച്ചിരുന്നതായി കൃഷ്ണകുമാര്‍. വിദേശ സംഭാവന നിയന്ത്രണ അതോറിറ്റി (എഫ്‌സിആര്‍എ) ഡയറക്ടര്‍ക്ക് ഡിസംബര്‍ 24നും പരാതി അയച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍. എന്നാല്‍, ഈയിടെ ഏതാനും ജീവനക്കാരുമായി ഒത്തുകളിച്ച് അജികൃഷ്ണന്‍ സൊസൈറ്റിയുടെ അധികാരം പിടിച്ചു. സ്വപ്നാ സുരേഷിന്റെ നിയമനത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണന്‍ നടത്തിയതാണ് ആ നിയമനമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്ആര്‍ഡിഎസില്‍ നടക്കുന്ന നിയമവിരുദ്ധക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ െ്രെകംബ്രാഞ്ച് അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

Tags: