തിരുവനന്തപുരം: നഴ്‌സിംഗ് മേഖലയിലെ (ജനറല്‍ & പബ്ലിക് ഹെല്‍ത്ത്) ഉദ്യോഗസ്ഥര്‍ക്ക് 2021ലെ കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസുകളിലും www.dhs.kerala.gov.in ലും ലഭിക്കും. നഴ്‌സുമാര്‍, ആക്‌സിലറി നഴ്‌സ് മിഡ് വൈഫ്മാര്‍, ലേഡി ഹെല്‍ത്ത് വിസിറ്റര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (നഴ്‌സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. പുരസ്‌കാരങ്ങള്‍ നഴ്‌സസ് ദിനമായ മെയ് 12ന് വിതരണം ചെയ്യും.