മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Update: 2022-12-01 11:24 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

ദേശീയ /അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ 2022-23 വര്‍ഷത്തില്‍ പി.ജി. കോഴ്‌സിന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. ദേശീയ സര്‍വ്വകലാശാലകളില്‍ സി.യു.ഇ.ടി മുഖേനയും അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തിന് അംഗീകരിക്കപ്പെട്ട സര്‍വ്വകലാശാലകളുമായിരിക്കണം. അപേക്ഷകര്‍ ഡിസംബര്‍ 24 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നിലവില്‍ ഗ്രാമ പഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്ത് / പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി പ്രകാരം ഇതേ ധനസഹായത്തിന് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് - 0495-2370379.