കെ എം ബഷീര്‍ സ്മാരക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Update: 2020-07-11 07:44 GMT

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ സ്മരണയ്ക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ കെ എം ബഷീര്‍ സ്മാരക പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള പത്രങ്ങളില്‍ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക. എന്‍ട്രികള്‍ കണ്‍വീനര്‍ കെ എം ബഷീര്‍ സ്മാരക അവാര്‍ഡ് സമിതി, സിറാജ് ദിനപത്രം, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്, ഇ-മെയില്‍, hrdcalicut7@gmail.com എന്ന വിലാസത്തില്‍ ജൂലൈ 20നകം അയക്കണം. ബഷീറിന്റെ ഒന്നാം ചരമ വാര്‍ഷികമായ ആഗസ്ത് മൂന്നിന് അവാര്‍ഡ് പ്രഖ്യാപിക്കും.

Applications invited for KM Basheer Memorial Award

Tags:    

Similar News