തൊടുപുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് തൊടുപുഴ സെന്ററില്‍ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. കാലാവധി ഒരു വര്‍ഷം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ച് മണി. പ്രോസ്പെക്ടസിനും അപേക്ഷിക്കുന്നതിനും www.fcikerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. വിലാസം ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, മങ്ങാട്ടുകവല, തൊടുപുഴ ഈസ്റ്റ് പി.ഒ, ഇടുക്കി 685585. ഫോണ്‍ 04862 224601, 9447901780, 9496226836.