തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Update: 2020-11-07 15:04 GMT
തിരുവനന്തപുരം: വോട്ടര്‍മാരെ ബോധവത്കരിക്കുന്ന റിപോര്‍ട്ടുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി, ടെലിവിഷന്‍, റേഡിയോ, ഇന്റര്‍നെറ്റ്/സോഷ്യല്‍ മീഡിയ വിഭാഗങ്ങളിലായാണ് അവാര്‍ഡ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വോട്ടിങ് പ്രാധാന്യം, തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളില്‍ ബോധവല്‍കരണ നടത്തുന്ന റിപോര്‍ട്ടുകളാണ് അവാര്‍ഡിനായി പരിഗണിക്കുക.


വിശദവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. നവംബര്‍ 20 വരെ അപേക്ഷിക്കാം. അവാര്‍ഡുകള്‍ 2021 ജനുവരി 25ന് വിതരണം ചെയ്യും. പവന്‍ ദിവാന്‍, അണ്ടര്‍ സെക്രട്ടറി (കമ്മ്യൂണിക്കേഷന്‍) ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നിര്‍വചന്‍ സദന്‍, അശോക് റോഡ്, ന്യൂഡല്‍ഹി 110001 എന്ന വിലാസത്തിലോ media.election.eci@gmail.com, pawandiwan@eci.gov.in എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷകള്‍ നല്‍കാം. ഫോണ്‍: 011-23052133.