ലോക്ക് ഡൗണില്‍ പോലിസിനെ ആക്രമിക്കുന്നവര്‍ക്കെതിരേ എന്‍എസ്എ ചുമത്തുമെന്ന് യുപി സര്‍ക്കാര്‍

Update: 2020-04-03 05:26 GMT

ലഖ്‌നോ: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് പോലിസിനെ ആക്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസെടുക്കുമെന്ന് യുപി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

''ലോക് ഡൗണ്‍ സമയത്ത്, പോലിസിനെ ആക്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി കൈകൊള്ളും. അത്തരക്കാര്‍ക്കെതിരേ എന്‍എസ്എ ചാര്‍ജ്ജു ചെയ്യും'' ഉത്തരവില്‍ പറയുന്നു.

നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരെയും പോലിസിനെയും ആക്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി കൈകൊള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് ബാധ സംശയിച്ച് പരിശോധനയ്ക്ക് ചെല്ലുന്ന ആരോഗ്യപ്രവര്‍ത്തരെ പ്രദേശവാസികള്‍ ആക്രമിച്ച നിരവധി സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്നലെ യുപിയില്‍ തന്നെ രാംപുരി തണ്ട പ്രദേശത്ത് പോലിസിനെ ആക്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.  

Tags:    

Similar News