ഇറാനിയന്‍ ദ്വീപുകളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരും: ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീബാഫ്
തെഹ്‌റാന്‍: ഇറാനിയന്‍ ദ്വീപുകളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീബാഫ്.
ഇറാനിയന്‍ ദ്വീപുകള്‍ക്കെതിരായ ഏതൊരു ആക്രമണവും എല്ലാ അതിരുകളും ലംഘിക്കുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. അത്തരമൊരു സാഹചര്യത്തില്‍, ഇറാന്‍ ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ലെന്നും ആക്രമണകാരികള്‍ക്കെതിരേ പൂര്‍ണ്ണ ശക്തിയോടെ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.