പാർലമെന്റ് തൂത്തുവാരി ഹേമാമാലിനി; അഭിനയം കൊള്ളാമെന്ന് സോഷ്യൽമീഡിയ

Update: 2019-07-14 09:43 GMT

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് അഭിയാൻ കാംപയിനുവേണ്ടി പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കാന്‍ ചൂലുമായിറങ്ങിയ ബിജെപി എംപി ഹേമമാലിനിയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള മുതല്‍ നിരവധി പേരാണ് പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ ശുചീകരണത്തിനിറങ്ങിയ ഹേമമാലിനിയെയും മന്ത്രി അനുരാഗ് താക്കൂറിനെയും പരിഹസിച്ച്‌ രംഗത്തെത്തിയത്.'രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സ്ഥലമല്ലേ പാര്‍ലമെന്‍റ് പരിസരം' ഹേമമാലിനി അടിച്ചുവാരുന്ന ചിത്രം പങ്കുവച്ച്‌ ഉമര്‍ അബ്ദുള്ള ട്വീറ്റില്‍ പരിഹസിച്ചു. 'അടുത്ത ഫോട്ടോഷൂട്ടിന് മുമ്പ് എങ്ങനെ ചൂല് പിടിക്കണമെന്ന് രഹസ്യമായി പഠിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്. ഇതിനുപുറമെ നിരവധി പേരാണ് ഹേമമാലിനിയെ കളിയാക്കി ട്വിറ്ററിലെത്തിയത്. അനുരാഗ് താക്കൂര്‍ ക്രിക്കറ്റിലുള്ള കഴിവും ഹേമമാലിനി തന്‍റെ അഭിനയത്തിലുള്ള കഴിവും പുറത്തെടുത്തുവെന്നുമാണ് ഒരു ട്വീറ്റ്.

Similar News