കുട്ടിയെ തിരികെയെത്തിക്കാന്‍ ശിശുക്ഷേമ സമിതി ഉത്തരവ്; സമരം തുടരുമെന്ന് അനുപമ

കുഞ്ഞിനെ കിട്ടുക എന്നത് പ്രധാനമാണെങ്കിലും ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് അനുപമ

Update: 2021-11-18 06:45 GMT

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ തിരികെയെത്തിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. 5 ദിവസത്തിനകം കുട്ടിയെ തിരികെയെത്തിക്കാനാണ് ഉത്തരവ്. പ്രത്യേക പോലിസ് സംഘം കുഞ്ഞിനെ അനുഗമിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ ആന്ധ്ര ദമ്പതികളുടെ കൈവശമാണ് കുട്ടി.

എന്നാല്‍, സമരത്തില്‍ നിന്ന് പിന്മാറില്ല. കുഞ്ഞിനെ കിട്ടുക എന്നത് പ്രധാനമാണെങ്കിലും ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ലഭിച്ചു. അതില്‍ ഒരുപാട് സന്തോഷം. എല്ലാം പോസിറ്റീവായാണ് തോന്നുന്നത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കൊണ്ടുവരും. എത്രയും പെട്ടന്ന് ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. പരിശോധന നടത്തുന്നതുവരെ കുഞ്ഞിന്റെ ഉത്തരവാദിത്വം ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫിസര്‍ക്കാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥലത്ത് കുഞ്ഞിനെ പാര്‍പ്പിക്കും എന്നാണ് അറിയുന്നത്. സംഭവത്തിലെ വീഴ്ചകള്‍ക്ക് എതിരായ നിയമ പോരാട്ടം തുടരുമെന്നും അനുപമ പറഞ്ഞു.

Tags:    

Similar News