വോട്ട് ബഹിഷ്‌കരിക്കരണവുമായി ടവര്‍ വിരുദ്ധ ജനകീയ സമരസമിതി

പാണ്ടിക്കാട് പ്രദേശത്ത് അനധികൃതമായി, നിയമലംഘനം വഴി നിര്‍മാണം ആരംഭിച്ച റിലയന്‍സ് ജിയോയുടെ ടെലികോം നെറ്റ്‌വര്‍ക്ക് ടവറിനെതിരേ മാസങ്ങളായി നടക്കുന്ന സമരത്തോട് വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികള്‍ മുഖം തിരിക്കുകയാണെന്ന് ആരോപിച്ചാണ് സമര സമിതി വോട്ട് ബഹിഷ്‌ക്കരിച്ചത്.

Update: 2019-04-23 08:02 GMT

മലപ്പുറം: ജനവാസകേന്ദ്രത്തില്‍ ജനാരോഗ്യത്തിന് ഭീഷണിയാകുന്ന മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരേ സമരം ചെയ്യുന്ന ടവര്‍ വിരുദ്ധ ജനകീയ സമരസമിതി വോട്ട് ബഹിഷ്‌ക്കരണവുമായി രംഗത്ത്.

പാണ്ടിക്കാട് പ്രദേശത്ത് അനധികൃതമായി, നിയമലംഘനം വഴി നിര്‍മാണം ആരംഭിച്ച റിലയന്‍സ് ജിയോയുടെ ടെലികോം നെറ്റ്‌വര്‍ക്ക് ടവറിനെതിരേ മാസങ്ങളായി നടക്കുന്ന സമരത്തോട് വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികള്‍ മുഖം തിരിക്കുകയാണെന്ന് ആരോപിച്ചാണ് സമര സമിതി വോട്ട് ബഹിഷ്‌ക്കരിച്ചത്.

പഞ്ചായത്ത് സെക്രട്ടറി ടോമി ജോണ്‍ അനുമതി നിഷേധിച്ച ടവറിന് നടപടിക്രമങ്ങള്‍ പാലിക്കാതെ പുതിയ സെക്രട്ടറി എസ് ബീന ഏകപക്ഷീയമായി ടവറിന് അനുമതി നല്‍കുകയായിരുന്നുവെന്നും സമര സമിതി ആരോപിച്ചു.

പഞ്ചായത്ത് സെക്രട്ടറിയും, ഭരണപ്രതിപക്ഷ കക്ഷികളും, ഉദ്യോഗസ്ഥ മേധാവിത്വവും ഒന്നു ചേര്‍ന്ന്് ജനങ്ങളുടെ അവകാശങ്ങളെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് തങ്ങളുടെ വോട്ടുകള്‍ ബഹിഷ്‌കരിക്കുകയാണെന്നും ടവര്‍ വിരുദ്ധ ജനകീയസമരസമിതി പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News