1000 തീ പന്തങ്ങളേന്തി മോദി വിരുദ്ധ റാലി

ചൊവ്വാഴ്ച വൈകീട്ട് ഏഴിന് അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയാണ് 1000 തീപ്പന്തങ്ങളേന്തി ആയിരങ്ങള്‍ അണി നിരന്ന റാലി നടന്നത്.

Update: 2019-12-24 17:32 GMT

പെരിന്തല്‍മണ്ണ: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ 1000 തീ പന്തങ്ങളേന്തി മോദി വിരുദ്ധ റാലിയും പാതിരാ വരെ പ്രതിഷേധ പരിപാടികളും നടത്തി. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയാണ് 1000 തീപ്പന്തങ്ങളേന്തി ആയിരങ്ങള്‍ അണി നിരന്ന റാലി നടന്നത്. അങ്ങാടിപ്പുറത്തു നിന്നും ആരംഭിച്ച് റാലി വിവിധ പ്രതിഷേധ പരിപാടികളുമായി അര്‍ധ രാത്രി വരെ നീണ്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാരിനെ നയിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നു ചൂണ്ടിക്കാട്ടി മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ സമരത്തിന്റെ ഭാഗമായി ചങ്ങലക്കിട്ടു കെട്ടിവലിച്ചു.

Tags: