സിഎഎ വിരുദ്ധ സമരം: യുപിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് കെയ്‌റാന പട്ടണത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിനാണ് പിഎഫ്‌ഐ അംഗങ്ങളുടെ പേരില്‍ യുപി പോലീസ് കേസെടുത്തത്.

Update: 2020-09-02 05:43 GMT

മുസാഫര്‍നഗര്‍: കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം തുടങ്ങി. ഷാംലി ജില്ലയിലെ കെയ്റാനയില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് പ്രോപ്പര്‍ട്ടി അറ്റാച്ച്‌മെന്റ് നോട്ടീസ് പതിച്ചു. ഡോ. ഗുഫ്രാന്‍, ഡോ. മുനാവര്‍, അഹമ്മദ്, കരിം അബ്ദുല്‍ വാജിദ് എന്നിവരുടെ വീടുകളിലാണ് നോട്ടീസ് പതിച്ചത്. ഇവര്‍ ഒളിവിലാണ്.

സിആര്‍പിസി സെക്ഷന്‍ 82 (ഒളിച്ചോടിയ വ്യക്തിയുടെ സ്വത്ത് കണ്ടുകെട്ടല്‍) പ്രകാരം സ്വത്ത് കണ്ടുകെട്ടാന്‍ പ്രാദേശിക കോടതി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സെപ്റ്റംബര്‍ 25 ന് പ്രതികള്‍ ഹാജരായില്ലെങ്കില്‍ തുടര്‍ നടപടിയെടുക്കുമെന്നും കെയ്റാന പോലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രേംവീര്‍ റാണ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് കെയ്‌റാന പട്ടണത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിനാണ് പിഎഫ്‌ഐ അംഗങ്ങളുടെ പേരില്‍ യുപി പോലീസ് കേസെടുത്തത്. 

Tags:    

Similar News