നരവംശശാസ്ത്രജ്ഞനും കേരളവിദഗ്ധനുമായ ഫിലിപ്പോ ഒസല്ലയെ വിമാനത്താവളത്തില്‍നിന്ന് മടക്കിയയച്ചു

Update: 2022-03-24 14:25 GMT

തിരുവനന്തപുരം; തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറില്‍പങ്കെടുക്കാനെത്തിയ ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞനും കേരളത്തെക്കുറിച്ച് ധാരളം പഠിച്ചയാളുമായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ചു.

തിരുവനന്തപുരത്ത് മല്‍സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ പങ്കെടക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്.

ഒസെല്ലയെ സംഘാടകരുമായി നേരില്‍കാണാന്‍ അനുവദിക്കാതെയാണ് മടക്കിയയച്ചതെന്ന് സംഘാടകരിലൊരാളായ ജെ ദേവിക പറഞ്ഞു. നടപടിക്ക് കാരണമെന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

എമിറേറ്റ് വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. വിമാനം ഇറങ്ങിയ ശേഷം അദ്ദേഹത്തെ വിമാനജീവനക്കാര്‍ തിരികെ വിളിച്ച് ഇറങ്ങാനാവില്ലെന്ന് അറിയിച്ചു. ദുബയിലേക്കുള്ള ടിക്കറ്റും എടുത്തുനല്‍കിയിരുന്നു.

Tags: