കാലടി സര്‍വകലാശാലയിലെ ഉത്തരക്കടലാസ് മോഷണം; മുന്‍കൂര്‍ ജാമ്യം തേടി പരീക്ഷാവിഭാഗം ചെയര്‍മാന്‍

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പരീക്ഷാവിഭാഗം ചെയര്‍മാന്‍ ഡോ. കെ എ സംഗമേശന് പങ്കുണ്ടെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍

Update: 2021-08-17 07:37 GMT
തൃശൂര്‍: കാലടി സര്‍വകലാശാലയിലെ ഉത്തരക്കടലാസ് മോഷണത്തില്‍ പരീക്ഷാവിഭാഗം ചെയര്‍മാന്‍ ഡോ. കെ എ സംഗമേശന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് . പോലിസ് കള്ളക്കഥ ഉണ്ടാക്കി അറസ്റ്റിന് ശ്രമിക്കുന്നുവെന്ന് ജാമ്യാപേക്ഷയില്‍ സംഗമേശന്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പരീക്ഷാവിഭാഗം ചെയര്‍മാന്‍ ഡോ. കെ എ സംഗമേശന് പങ്കുണ്ടെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സംഗമേശനെ കൂടാതെ വകുപ്പ് മേധാവി അംബിക ദേവിക്കെതിരായിട്ടുള്ള ഒരു കൂട്ടം അധ്യാപകരും സംഭവത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നുണ പരിശോധനയ്ക്കു വിധേയമാക്കേണ്ടവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് സംഗമേശന്‍ എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയെ സമീപിച്ചത്.


Tags:    

Similar News