വീണ്ടും തിരിച്ചടി; 400ലേറെ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തി ട്രംപ്
വാഷിങ്ടണ്‍: 400ലേറെ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വളരെ രഹസ്യമായാണ് നീക്കം. ഏറ്റവുമധികം തിരിച്ചടിയാവുന്ന രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യ. നിലവില്‍ ട്രംപ് ഇന്ത്യയ്ക്കുമേല്‍ 5ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. പുറമെ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ 10-41ശതമാനം തീരുവയും പ്രഖ്യാപിച്ചിരുന്നു.
മെഷീനറികള്‍, ഫയര്‍ എക്സ്റ്റിന്‍ഗ്വിഷറുകള്‍, കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍, കെമിക്കലുകള്‍ അടങ്ങിയ വസ്തുക്കള്‍, അലുമിനിയമോ സ്റ്റീലോ അടങ്ങിയ വസ്തുക്കള്‍ എന്നിങ്ങനെ 407 ഉല്‍പന്നങ്ങള്‍ക്കാണ് 50ശതമാനം തീരുവ ബാധകമാക്കിയത്. ഇന്ത്യയ്ക്കുമേലുള്ള തീരുവ 50 ശതമാനത്തില്‍ നിന്ന് കുറച്ചാലും 400ലേറെ വരുന്ന ഈ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ നില നില്‍ക്കും എന്നതാണ് നിലവിലെ പ്രശ്‌നം.