വീണ്ടും കൂട്ടബലാല്‍സംഗം; കൊല്‍ക്കത്ത ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തതായി പരാതി; സഹവിദ്യാര്‍ഥി അറസ്റ്റില്‍

Update: 2025-07-12 09:28 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎംസി)വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തതായി പരാതി. വൈകുന്നേരം ഹരിദേവ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സഹവിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ലോകോളേജ് വിദ്യാര്‍ഥിനി പൂഡിപ്പിക്കപ്പെട്ട് രണ്ടാഴ്ചകള്‍ക്കു ശേഷമാണ് സംഭവം.ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

പോലിസ് പറയുന്നതനുസരിച്ച്, ഒരു കൗണ്‍സിലിങ് സെഷനുണ്ടെന്ന് പറഞ്ഞാണ് വിദ്യാര്‍ഥി യുവതിയെ ഹോസ്റ്റലിലേക്ക് ക്ഷണിച്ചു വരുത്തിയത്, ശേഷം അവിടെ നിന്ന് നല്‍കിയ പാനീയം കുടിച്ചതോടെ യുവതി ബോധരഹിതയായി. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് യുവതിക്ക് മനസിലായത്.

വിവരം പുറത്തു പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

Tags: