ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Update: 2022-05-27 03:52 GMT

മുന്ദ്ര: ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട. അദാനിയുടെ അധീനതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് 52 കിലോഗ്രാം കൊക്കെയ്ന്‍ പിടികടി. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 500 കോടി രൂപ വിലവരും. ഇറാനില്‍നിന്ന് കൊണ്ടുവരുന്ന ചില സാധനങ്ങളോടൊപ്പം മയക്കുമരുന്നുണ്ടാകാനിടയുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. 1000 പാക്കറ്റ് ഉപ്പ് വിശദമായി പരിശോധിച്ചപ്പോള്‍ അതില്‍ ചില പാക്കറ്റുകള്‍ വ്യത്യസ്തമാണെന്ന് കണ്ടെത്തി. മെയ് 24 മുതല്‍ മൂന്ന് ദിവസമാണ് പരിശോധന നടത്തിയത്. സാംപിള്‍ ് ഫോറന്‍സിക് ലാബില്‍ പരിശോധനക്കയച്ചു. അതില്‍നിന്നാണ് ഇത് കൊക്കെയ്ന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

കണ്‍സൈന്‍മെന്റ് ബുക്് ചെയ്ത കമ്പനിയും ഇതും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നുണ്ട്.

 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 321 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു. അത് ഏകദേശം 3,200 കോടി വിലവരും.

കഴിഞ്ഞ മാസം ഡിആര്‍ഐ 205 കിലോഗ്രാം ഹെറോയിന്‍ കണ്ട്‌ല പോര്‍ട്ടില്‍നിന്ന് കണ്ടെത്തി. ജിപ്‌സം പൗഡറിനപ്പമായിരുന്നു ഇതെത്തിയത്. പിപപ്പാവ് പോര്‍ട്ടില്‍നിന്ന് 395 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു.

Tags:    

Similar News