ദുബയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

Update: 2026-03-13 06:21 GMT

ദുബയ്: ദുബയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം റിപോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ദുബയില്‍ പ്രതിരോധസേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് ചെറിയ നാശനഷ്ടം ഉണ്ടായതായി ദുബയ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത ഡ്രോണിന്റെ ഭാഗങ്ങളാണ് നഗരത്തില്‍ പതിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേസമയം, കൂടുതല്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയതിനാല്‍ യുഎഇ അധികൃതര്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അബൂദബിയില്‍ സൈന്യം മിസൈലുകള്‍ പ്രതിരോധിക്കുന്നതായും റിപോര്‍ട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ദുബയിലെ റെസിഡന്‍ഷ്യല്‍ മേഖലയായ അല്‍ ബദായിലും ശൈഖ് സായിദ് റോഡിന് സമീപമുള്ള കെട്ടിടത്തിലുമാണ് സമാനമായ ആക്രമണം ഉണ്ടായത്. കെട്ടിടങ്ങള്‍ക്ക് ചെറിയ നാശനഷ്ടമുണ്ടായെങ്കിലും രണ്ടിടത്തും ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിരോധസേന ആക്രമണങ്ങള്‍ തടയുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Tags: