ആലപ്പുഴയില്‍ വീണ്ടും ചികില്‍സാ പിഴവെന്ന് പരാതി; പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

Update: 2026-02-24 08:44 GMT

ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും ചികില്‍സാ പിഴവെന്ന് പരാതി. കല്ലുമൂട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരേയാണ് ആരോപണം. കൃത്യസമയത്ത് ചികില്‍സ നല്‍കാതിരുന്നതിനാല്‍ പ്രസവത്തിനിടെ കുഞ്ഞ് മരിക്കുകയായിരുന്നെന്നാണ് പരാതി. കഴിഞ്ഞ 22നാണ് അതുല്യ ബ്ലീഡിങുമായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ അപ്പോള്‍ ചികില്‍സ നല്‍കാതെ പറഞ്ഞു വിടുകയായിരുന്നു. ഇതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Tags: